ചെങ്ങന്നൂരില്‍ മാദ്ധ്യമങ്ങള്‍ യു.ഡി.എഫിനായി പ്രവര്‍ത്തിച്ചെന്ന് കോടിയേരി

Published On: 3 Jun 2018 12:45 PM GMT
ചെങ്ങന്നൂരില്‍ മാദ്ധ്യമങ്ങള്‍ യു.ഡി.എഫിനായി പ്രവര്‍ത്തിച്ചെന്ന് കോടിയേരി

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കുത്തകമാദ്ധ്യമങ്ങള്‍ യു ഡി എഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂട്ടായ്മയുടെ വിജയമാണ് ചെങ്ങന്നൂരിലേത്. സംസ്ഥാന കമ്മറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

എസ്.എന്‍.ഡി.പിയെയും ബി.ഡി.ജെ.എസിനെയും രണ്ടായി കാണണം. എസ്.എന്‍.ഡി.പിയുമായി സി.പി.എമ്മിന് അടുത്തബന്ധമാണുള്ളത്. എന്നാല്‍ ബി.ഡി.ജെ.എസിനോട് താല്‍പ്പര്യമില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പി രൂപവത്കരിച്ച പാര്‍ട്ടിയാണ് ബി.ഡി.ജെ.എസും ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിനു മാത്രമെ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും വോട്ടു കുറഞ്ഞു. ബി.ജെ.പിയുടെ വോട്ടിനു വേണ്ടിയാണ് എ.കെ ആന്റണി ചെങ്ങന്നൂരില്‍ പ്രവര്‍ത്തിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി ബഹുജന അടിത്തറ വര്‍ധിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

Top Stories
Share it
Top