ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പ്രസ്താവന പ്രസക്തം: ചെന്നിത്തല

Published On: 2018-07-13T13:30:00+05:30
ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പ്രസ്താവന പ്രസക്തം: ചെന്നിത്തല

കോഴിക്കോട്: ശശി തരൂരിന്റെ ഹിന്ദു പാകിസ്ഥാന്‍ പ്രസ്താവന തീര്‍ത്തും പ്രസക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഭരണഘടന പൊളിച്ചെഴുതി രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്നുള്ള മുന്നറിയിപ്പാണ് ശശി തരൂര്‍ നല്‍കിയത്. മതേതരത്വത്തെ തകര്‍ക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഈ സാഹചര്യത്തില്‍ ശശി തരൂരിന്റെ അഭിപ്രായം വളരെ ഗൗരവമുള്ളതാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ചെങ്ങന്നൂരില്‍ ഉള്‍പ്പടെ എസ്ഡിപിഐയുടെ സഹായം ലഭിച്ചത് കാരണമാണ് അഭിമന്യുവിന്റെ കൊലയാളികളെ പിടിക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കാത്തത്.

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐ നല്‍കിയ പിന്തുണ വേണ്ടെന്ന് പറയാന്‍ സിപിഎം തയ്യാറാകുമോയെന്ന് ചെന്നിത്തല വെല്ലുവിളിച്ചു. സിപിഎം രാമായണ മാസാചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കോണ്‍ഗ്രസ് നേരത്തെയും ഇത്തരം പരിപാടികള്‍ നടത്തിയിട്ടുണ്ട്. എല്ലാ മതവിശ്വാസങ്ങളേയും ആദരിക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Top Stories
Share it
Top