പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ മ‌ർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

Published On: 2018-06-15T14:15:00+05:30
പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ മ‌ർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എ.ഡി.ജി.പിയുടെ മകൾ മ‌ർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ പട്ടിക എത്രയും പെട്ടെന്ന് നൽകാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം. വാഹനങ്ങളുടെ കണക്ക് നൽകാനും ഡി.ജി.പി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പൊലീസ് ഡ്രൈവറുടെ പരാതി സംബന്ധിച്ച് ഡി.സി.ആർ.ബി (ഡിസ്‌ട്രിക്ട് ക്രൈം റെക്കാർഡ്‌സ് ബ്യൂറോ) അന്വേഷിക്കും. ഡി.വൈ.എസ്.പി പ്രതാപൻ നായർക്കാണ് അന്വേഷണ ചുമതല.

ഇക്കഴിഞ്ഞ വ്യാ​ഴാ​ഴ്‌ചയാണ് എ.ഡി.ജി.പി സു​ധേ​ഷ് കുമാറിന്റെ മകൾ അദ്ദേഹത്തിന്റെ ഔദ്യോഗിക ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്‌കറെ മർദ്ദിച്ചത്. തന്ന അപമാനിക്കാൻ ശ്രമിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.

Top Stories
Share it
Top