മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധം- ബി.ജെ.പി

തിരുവനന്തപുരം: ഭരണ വീഴ്ച മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി...

മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധം- ബി.ജെ.പി

തിരുവനന്തപുരം: ഭരണ വീഴ്ച മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവവിരുദ്ധമെന്ന് വക്താവ് എംഎസ് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി ആയിരുന്നില്ല മുഖ്യമന്ത്രി ദല്‍ഹിയില്‍ പോയത്. കെജ്‌റ്‌റ്വാളിന്റെ സമരത്തിന് പിന്‍തുണ നല്‍കാനും കേന്ദ്ര കമ്മറ്റിക്കും ഒക്കെ ചെല്ലുമ്പോള്‍ പ്രധാനമന്ത്രി കാത്തിരിക്കണമെന്നു പറയുന്നത് ശരിയല്ല. ലോകം അംഗീകരിച്ച ഇ ശ്രീധരന്‍ ഒന്നിലേറെ തവണ കൂടിക്കാഴ്ചയക്ക് ശ്രമിച്ചിട്ട് അനുവദിക്കാതിരുന്ന ആളാണ് മുഖ്യമന്ത്രി.

സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുപോലും മുഖ്യമന്ത്രിയെ കാണാന്‍ കിട്ടാത്ത സ്ഥിതിയാണുള്ളത്. അപ്പോള്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം കിട്ടാതിരുന്നതിന് പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ഇത്രയധികം വിമര്‍ശിക്കേണ്ട കാര്യമില്ല. കാണാന്‍ അനുമതി നിഷേധിച്ചതൊക്കെ ബോധ്യമാകുന്ന കാരണം പറഞ്ഞുമായിരുന്നു. ഭരണപരാജയം മറച്ചു പിടിച്ച് ജനശ്രദ്ധ തിരിച്ചുവിടാനുള്ള അനാവശ്യവിവാദമാണ് ഉണ്ടാക്കുന്നത്.
ആകാശത്തുകൂടി ട്രയിന്‍ ഓടിക്കുമോ എന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ചോദ്യം വികസന കാര്യത്തില്‍ കേരളം കാണിക്കുന്ന അലസതയില്‍ നിന്നുള്ള നിരാശയായി കണ്ടാല്‍ മതി. തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം വരേണ്ടത് എന്ന് വ്യവസായമന്ത്രിയായിരുന്നപ്പോള്‍ എളമരം കരിം ചോദിച്ചതും ഇതോ വികാരത്തോടെയാണ്.

സമരവും ഭരണവും ഒരുമിച്ച് നടത്തുക എന്ന പ്രവണതയാണ് ഇടത് സര്‍ക്കാര്‍ നടത്തിവന്നിരുന്നത്. പഴയ കേന്ദ്ര വിരുദ്ധ മുദ്രാവാക്യങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ്. ഇപ്പോഴത് സമരം മാത്രമെന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. പിണറായി വിജയന്‍ ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി ചമയുകയാണ്. അദ്ദേഹം ഇപ്പോഴും മുഖ്യമന്ത്രി ആയി മാറിയിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള ദൂരം പിണറായി വിജയന്‍ മനസ്സിലാക്കുന്നില്ലെന്നും എംഎസ് കുമാര്‍ പറഞ്ഞു

Read More >>