എടപ്പാള്‍ പീഡനം : തിയറ്റര്‍ ഉടമയുടെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം ,  പൊലീസിനെതിരെ  സെന്‍കുമാര്‍

► തികച്ചും തെറ്റായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സെന്‍കുമാര്‍ ► പോലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ...

എടപ്പാള്‍ പീഡനം : തിയറ്റര്‍ ഉടമയുടെ അറസ്റ്റില്‍ വ്യാപകപ്രതിഷേധം ,  പൊലീസിനെതിരെ  സെന്‍കുമാര്‍

തികച്ചും തെറ്റായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സെന്‍കുമാര്‍

പോലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കിയാതാണെന്ന് എം സി ജോസഫൈന്‍

ഇത് പോലീസിന്റെ ബൂര്‍ഷ്വാ നടപടിയെന്ന് പാർവതി

മലപ്പുറം: എടപ്പാളിൽ പ്രായപൂർത്തിയാകാത്ത ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍, നടി മാലാ പാര്‍വതി തുടങ്ങിയവര്‍ രംഗത്തെത്തി.

തികച്ചും തെറ്റായ നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. ഇത്തരം നടപടിയെടുക്കാന്‍ സമൂഹം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് പോലീസിനോടുള്ള വിശ്വാസം ഇല്ലാതാക്കാനേ ഇതുകൊണ്ട് സാധിക്കൂ. ഇനി ഇത്തരമൊരു കുറ്റമുണ്ടായാല്‍ ആരും പോലീസില്‍ അറിയിക്കരുതെന്ന സന്ദേശമാണ് തീയേറ്റർ ഉടമയുടെ അറസ്റ്റിലൂടെ പോലീസ് നല്‍കിയതെന്നും സെൻകുമാർ പറഞ്ഞു. ഉടമയ്ക്കെതിരെ കേസെടുത്തത് ഏത് ഓഫീസറാണെങ്കിലും തികച്ചും തെറ്റായ നടപടിയായെന്നും സെന്‍കുമാര്‍ പറഞ്ഞു.

പോലീസ് പ്രതിക്കൂട്ടിലായപ്പോള്‍ രക്ഷപ്പെടാന്‍ ഉടമയെ കുടുക്കിയാതാണെന്ന് എം സി ജോസഫൈന്‍. കേസിൽ വേണമെങ്കിൽ തിയേറ്റര്‍ ഉടമയ്ക്ക് കണ്ണടയ്ക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിന് മുതിരാതെ സമൂഹത്തിന് മുന്നില്‍ പ്രശ്നം കൊണ്ടുവന്നു. അതിനാലാണ് ഇപ്പോഴത്തെ അറസ്റ്റ്. പോലീസിന്റെ ഈ നടപടി ഇത്തരം സംഭവങ്ങൾ പുറത്തുകൊണ്ടിവരുന്നതിൽ നിന്ന് ആളുകളെ തടയും. ഇത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ എല്ലാവര്‍ക്കും ധൈര്യമുണ്ടാവണം. ഇത് കെട്ടിച്ചമച്ച കേസാണെന്നും ജോസഫൈന്‍ പറഞ്ഞു.

അതേസമയം ഇത്തരമൊരു കാര്യം സമൂഹത്തിന് മുന്നിൽ കൊണ്ടുവന്ന ആളെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകയും നടിയുമായ മാലാ പാര്‍വതി പറഞ്ഞു. ഇനി ഇങ്ങനെയുള്ള കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന സന്ദേശമാണ് പോലീസ് ഈ അറസ്റ്റിലൂടെ നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. പീഡനവിവരം തിയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈനിനെ അറിയിച്ചതാണ്, പിന്നെ എന്തിനാണ് അവരെ അറസ്റ്റ് ചെയ്തത്. ഇത് പോലീസിന്റെ ബൂര്‍ഷ്വാ നടപടിയാണെന്നും പാർവതി കുറ്റപ്പെടുത്തി.

എടപ്പാളിലെ ഗോവിന്ദ തിയറ്റര്‍ ഉടമ സതീശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ഇയാളുടെ അറസ്റ്റെന്നാണ് പോലീസ് പറയുന്നത്. കേസിലെ പ്രതി മൊയ്തീന്‍ കുട്ടി റിമാന്‍ഡിലാണ്.


Read More >>