കോഴിക്കോട് ഷിഗെല്ല ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു

Published On: 2018-07-23 03:45:00.0
കോഴിക്കോട് ഷിഗെല്ല ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. പുതുപ്പാടി സ്വദേശി അര്‍ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത്. വയറിളക്കത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷിഗെല്ല ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്.

കുടലിനെ ബാധിക്കുന്ന രോഗമാണ് ഷിഗെല്ല. കോളിഫോം ബാക്ടീരിയ കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ കുടലില്‍ രോഗം പകര്‍ത്തുന്നത്.

Top Stories
Share it
Top