ബാലവേല വിരുദ്ധ പരിശോധന സംഘടിപ്പിച്ചു

Published On: 2018-07-07T09:45:00+05:30
ബാലവേല വിരുദ്ധ പരിശോധന സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ല ബാലവേല വിമുക്ത നഗരമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജുവനൈല്‍ വിംഗ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ആരോഗ്യവകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരപരിസര പ്രദേശങ്ങളിലെ വ്യവസായ മേഖലകളില്‍ പരിശോധനയും വ്യവസായ സ്ഥാപനാധികൃതര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണവും നടത്തി.

പരിശോധനയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ നാരായണന്‍ നമ്പൂതിരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മന്‍സൂര്‍ കെ മാട്ട്ചാലില്‍, നല്ലളം സബ്ബ് ഇന്‍സ്പെക്ടര്‍ സനീഷ് യു, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, സോഷ്യല്‍ വര്‍ക്കര്‍ അശ്വതി പി.സി, ജുവനൈല്‍വിംഗ് എഎസ്ഐ രാധാകൃഷ്ണന്‍, ബാബു, സുരേഷ്, മാജി എന്നിവര്‍ പങ്കെടുത്തു.


Top Stories
Share it
Top