അട്ടപ്പാടിയില്‍ പന്ത്രണ്ടു വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സ്ത്രീ ഉൾപ്പടെ 12 പേർ കസ്റ്റഡിയിൽ

Published On: 24 May 2018 3:45 PM GMT
അട്ടപ്പാടിയില്‍ പന്ത്രണ്ടു വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സ്ത്രീ ഉൾപ്പടെ 12 പേർ കസ്റ്റഡിയിൽ

പാലക്കാട്: അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. അടുത്ത വീട്ടിൽ‌ തമാസിക്കുന്ന സ്ത്രീയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയി ഇടപാടുകാർക്ക് കാഴ്ച വെച്ചത്. സംഭവത്തിൽ ഇവരുൾപ്പടെ പന്ത്രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അട്ടപ്പാടി ആനക്കട്ടി സ്വദേശിനിയായ പെണ്‍കുട്ടിയെ കഴിഞ്ഞ 19 ന് പുതൂര്‍ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് അയൽക്കാരി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

മൂന്നുദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീടു നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം മനസ്സിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ ഉള്‍പ്പെടെ പന്ത്രണ്ടുപേരെ ഷോളയൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Top Stories
Share it
Top