പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഗര്‍ഭിണിയാക്കിയ  രണ്ടാനച്ഛന് 14 വർഷം തടവ്

തലശ്ശേരി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛന് 14 വർഷം തടവും 1 ലക്ഷം രൂപ പിഴയും....

പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ഗര്‍ഭിണിയാക്കിയ  രണ്ടാനച്ഛന് 14 വർഷം തടവ്

തലശ്ശേരി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ രണ്ടാനച്ഛന് 14 വർഷം തടവും 1 ലക്ഷം രൂപ പിഴയും. പേരാവൂർ അമ്പലക്കുഴിയിലെ സുരേഷ് എന്ന കുട്ടൻ പ്രതിയായ കേസിൽ തലശ്ശേരി അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജ് പി എൻ വിനോദാണ് ശിക്ഷ വിധിച്ചത്.

പിഴ തുക പെൺകുട്ടിക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കുന്നും കോടതി ഉത്തരവിൽ പറയുന്നു. 2014ലാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. പീഡനത്തിനിരയായ 14 കാരിയായ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

Story by
Read More >>