ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: 11 പ്രതികള്‍ക്ക് ജീവപര്യന്തം

തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. തലശേരി അഡീഷണല്‍...

ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം: 11 പ്രതികള്‍ക്ക് ജീവപര്യന്തം

തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ചിറ്റാരിപ്പറമ്പ് മഹേഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികളായ 11 പേരും സിപിഎം പ്രവര്‍ത്തകരാണ്.

സി.പി.എം പ്രവര്‍ത്തകനായിരുന്ന മഹേഷ് പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്നതാണ് കൊലപാതത്തിന് കാരണമായത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

Story by
Read More >>