സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം: ഡോ.ബിജു

Published On: 28 Jun 2018 5:00 AM GMT
സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നത് വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം: ഡോ.ബിജു

കൊച്ചി: സിനിമാ വ്യവസായ രംഗത്ത് നിലനില്‍ക്കുന്നത് വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സാസ്‌കാരികത തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്ഥാനങ്ങളാണെന്ന് സംവിധായകന്‍ ഡോ.ബിജു. കേരളത്തില്‍ ഒരു സിനിമ ചെയ്യാന്‍ നിരവധി സംഘടനകളില്‍ വന്‍ തുക ഫീസ് നല്‍കി അംഗത്വമെടുക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല, സിനിമയുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തണമെങ്കില്‍ ഭീമമായ തുക നല്‍കണം.

അല്ലാത്തെ സിനിമകളെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്ത സ്ഥിതി വരെ ഉണ്ടാകുമെന്നും ബിജു തന്റെ ഫെയ്‌സിബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ടൈറ്റില്‍ രജിസ്‌ടേഷന്‍ പോലുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിനിമയിലെ സ്വകാര്യ സംഘടനകളുടെ മാഫിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സിനിമയുടെ രജ്‌സ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബിജു ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
<>


Top Stories
Share it
Top