കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ തള്ളി ഒരു വിഭാഗം പള്ളികള്‍

Published On: 2018-06-24T17:00:00+05:30
കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ തള്ളി ഒരു വിഭാഗം പള്ളികള്‍

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലര്‍ ഒരുവിഭാ​ഗം കത്തോലിക്ക പള്ളികളിൽ വായിച്ചില്ല. എന്നാൽ മറ്റു ചിലയിടത്ത് മാര്‍ ജേക്കബ് മനത്തോടത്ത് പുറത്തിറക്കിയ സര്‍ക്കുലര്‍ മാത്രം വായിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് അയവ് വന്നിട്ടില്ല.

അതിരൂപതയ്ക്ക് പുതിയ ഭരണാധികാരിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജേക്കബ് മനത്തോടത്ത് സഭകളിലേക്ക് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് രണ്ട് പള്ളികളില്‍ വായിക്കാനാണ് വികാരിമാരോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ചില ഇടവകകളിലെ വികാരിമാര്‍ ആലഞ്ചേരിയുടെ സര്‍ക്കുലര്‍ വായിക്കാതെ മാനത്തേടത്തിന്റെ സര്‍ക്കുലര്‍ മാത്രമാണ് വായിച്ചത്. അതേസമയം, രണ്ട് സര്‍ക്കുലറുകളും വായിക്കാത്ത പള്ളികളുമുണ്ട്. മുന്‍ വൈദിക സമിതി സെക്രട്ടറിയായിരുന്ന കുര്യാക്കോസ് മുണ്ടാടന്‍ വികാരിയായിരിക്കുന്ന അങ്കമാലി പള്ളിയിലാണ് രണ്ട് സര്‍ക്കുലറുകളും വായിക്കാതിരുന്നത്.

റോമില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതെന്നാണ് മാര്‍ ആലഞ്ചേരി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, അജപാലന ദൗത്യത്തില്‍ കര്‍ദിനാളിന് ചില പ്രത്യേക തടമുള്ളതുകൊണ്ടാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നാണ് മാര്‍ ജേക്കബ് മനത്തോടത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്.

Top Stories
Share it
Top