താര ജനപ്രതിനിധികളിൽ നിന്ന് വിശദീകരണം ചോദിക്കില്ല: സിപിഐഎം

Published On: 2018-06-29T17:00:00+05:30
താര ജനപ്രതിനിധികളിൽ നിന്ന് വിശദീകരണം ചോദിക്കില്ല: സിപിഐഎം

തിരുവനന്തപുരം: നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടത് എം.എല്‍.എമാരായ ഗണേഷിനേയും മുകേഷിനേയും എം.പിയായ ഇന്നസെന്റിനേയും സംരക്ഷിച്ച് സി.പി.എം. ഇവരോട്‌ വിഷയത്തില്‍ വിശദീകരണം തേടേണ്ടെന്നും ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് അമ്മയിലെ ഇടതു ജനപ്രതിനിധികൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിനില്ലെന്നായിരുന്നു മുകേഷിന്റെ നിലപാട്. അമ്മ ഒരു സ്വകാര്യ സംഘടനയാണ്. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ പാർട്ടി ഇടപെടേണ്ടതില്ലെന്നാണ് യോ​ഗത്തിന്റെ നിലപാട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനു പിന്നിൽ ഇടത് അനുഭാവികളായ ജനപ്രതിനിധികളല്ല. ഇപ്പോഴുണ്ടായിരിക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

Top Stories
Share it
Top