- Tue Feb 19 2019 12:32:11 GMT+0530 (IST)
- E Paper
Download App

- Tue Feb 19 2019 12:32:11 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
അഴിമതി പാടില്ലെന്ന് പറയുമ്പോൾ ഉൗറിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: അഴിമതി പാടില്ല എന്നു സർക്കാർ പറയുമ്പോൾ ഉൗറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസ്സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കുന്നത്. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരിൽ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. അടുത്തകാലത്ത് ഉദ്യോഗസ്ഥർ കൈക്കൂലി നേരിട്ടു വാങ്ങാതെ വക്താക്കളിലൂടെയാണു വാങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ട് തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ് / ഇൻറലിജന്റ് ബിൽഡിങ്ങ് അപ്ലിക്കേഷൻ/സോഫ്റ്റ് വെയർ 'സുവേഗ'യുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓഫിസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റാരിൽനിന്നും ‘പിടുങ്ങില്ല’ എന്നു വ്രതമെടുത്തു സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യണം. അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസ്സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിട്ടുന്ന പണം കൊണ്ടു ജീവിക്കാൻ ഉദ്യോഗസ്ഥർ ശീലിക്കണം. പണം ചിലവിടാം, പക്ഷേ അത് അവനവന്റെ പണമായിരിക്കണം. അഴിമതിക്കു വിധേരാവുന്നവർ ഒന്നും മിണ്ടാത്തതുകൊണ്ടാണു പലരും കുടുങ്ങാത്തത്. ഉദ്യോഗസ്ഥരിൽ നിന്നു രക്ഷ കിട്ടില്ല എന്നുവന്നാൽ ജനങ്ങൾ അഴിമതിക്കെതിരെ പ്രതികരിച്ചു തുടങ്ങും. അന്തസായി ജീവിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെങ്കിൽ ‘സർക്കാർ ചെലവിൽ ഭക്ഷണം’ കഴിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
