സർവകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി​സം​ഘം ഇന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ...

സർവകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി​സം​ഘം ഇന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ക്കും. നേ​ര​ത്തെ നാ​ലു​പ്രാ​വ​ശ്യം മോ​ദി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

റേ​ഷ​ന്‍ വി​ഹി​തം, ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി, ശ​ബ​രി റെ​യി​ല്‍പാ​ത, ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍ട്ട് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത്തി‍ന്റെ ശു​പാ​ര്‍ശ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യു​ന്ന​തി​നാ​ണ്​ സ​ര്‍വ​ക​ക്ഷി പ്ര​തി​നി​ധി സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍ശി​ക്കു​ന്ന​ത്.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും സ​ഹാ​യം​തേ​ടും. മ​​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​പി​മാ​രാ​യ പി. ​ക​രു​ണാ​ക​ര​ൻ, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, ജോ​സ്​ കെ. ​മാ​ണി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ തുടങ്ങിയവർ സംഘത്തിലുണ്ടാകും.

Read More >>