വിദ​ഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി അമേരിക്കയിലേക്ക്

Published On: 2018-07-30T15:45:00+05:30
വിദ​ഗ്ധ ചികിത്സയ്ക്ക് മുഖ്യമന്ത്രി അമേരിക്കയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക. സെപ്തംബർ ആറ് വരെ നീണ്ടു നിൽക്കുന്ന 17 ദിവസത്തെ ചികിത്സയ്ക്കായി ഓഗസ്റ്റ് 19ന് മുഖ്യമന്ത്രി കേരളത്തില്‍ നിന്നു തിരിക്കും

ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.

Top Stories
Share it
Top