അവലോകന യോ​ഗം ആരംഭിച്ചു; ​യോ​ഗം പ്രഹസനമെന്ന് പ്രതിപക്ഷം 

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലയിലെ പ്രളയ ദുരിതം വിലയിരുത്താനുള്ള അവലോകന യോഗം ആലപ്പുഴയില്‍ ആരംഭിച്ചു. മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ജില്ലാ...

അവലോകന യോ​ഗം ആരംഭിച്ചു; ​യോ​ഗം പ്രഹസനമെന്ന് പ്രതിപക്ഷം 

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലയിലെ പ്രളയ ദുരിതം വിലയിരുത്താനുള്ള അവലോകന യോഗം ആലപ്പുഴയില്‍ ആരംഭിച്ചു. മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും ജില്ലാ കളക്ടറും മറ്റ് രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം 400ലേറെ പേരാണ് യോ​ഗത്തിൽ പങ്കെടുക്കുന്നത്. ഔദ്യോഗിക പരിപാടിയെന്ന വിശദീകരണം നല്‍കി യോ​ഗത്തിൽ നിന്ന് മാധ്യമങ്ങളെ മാറ്റിനിർത്തി.

അവലോകന യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവരടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. കുട്ടനാട് സന്ദര്‍ശിക്കുമോ എന്നുളള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി പറഞ്ഞില്ല.

യോഗം പ്രഹസനമാണെന്നും ആലപ്പുഴയിലുളള കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കുട്ടനാട്ടിലെ ദുരിതം കാണാന്‍ സമയമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വെളളപ്പൊക്കമാണ് ആലപ്പുഴയില്‍ സംഭവിച്ചത്. അവരുടെ ദുരിതങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് കാണേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.

പ്രളയദുരിതത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും ഇത് രാഷ്ട്രീയ പാപ്പരത്തമാണെന്നും പ്രതിപക്ഷ നടപടിയെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ പറഞ്ഞു. പ്രകടനപരതയിലല്ല കാര്യമെന്ന് മാത്യു ടി തോമസ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമെന്നാണ് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

Story by
Next Story
Read More >>