ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

Published On: 27 July 2018 11:00 AM GMT
ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

തിരുവനന്തപുരം: കൊച്ചിയിൽ മീന്‍വില്‍പനയിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കോളേജ് വിദ്യാര്‍ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും എഫ്​.​ഐ.ആർ രജിസ്​റ്റർ ചെയ്യുമെന്ന്​ പൊലീസ്. ശനിയാഴ്ച വൈകിട്ടോടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. സൈബർ പൊലീസി​​ൻെറ സഹായത്തോടെയാവും അന്വേഷണം നടത്തുകയെന്നും പൊലീസ് അറിയിച്ചു.

പെൺകുട്ടി അപമാനത്തിന് ഇരയായതിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കു നിര്‍ദേശം ല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ അപമാനിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.

Top Stories
Share it
Top