ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. ഇന്ന് രാവിലെ 2401.10 അടിയായി ജലനിരപ്പ് കുറഞ്ഞു. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു; മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തുടങ്ങി

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. ഇന്ന് രാവിലെ 2401.10 അടിയായി ജലനിരപ്പ് കുറഞ്ഞു. എന്നാല്‍ അഞ്ച് ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയിട്ടില്ല. 2400 അടിയാകുന്നത് വരെ ഇന്നത്തെ നിലയിൽ തന്നെ ഷട്ടറുകളിലൂടെ ജലം പുറത്തേക്ക് വിടും. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്. ആലുവയിൽ പെരിയാറിൽ ജലനിരപ്പ് രണ്ടടിയോളം ഉയർന്നിട്ടുണ്ട്. ഇതിൽ നിന്നും വലിയ പ്രതിസന്ധിയില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ആരും വെളളത്തിലിറങ്ങരുതെന്ന് ശക്തമായ നിർദ്ദേശം ഉണ്ട്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തുടങ്ങി. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളി​ലെ ദുരിത ബാധിത മേഖലകളിലാണ് സന്ദര്‍ശനം. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും അനുഗമിക്കുന്നുണ്ട്​.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പി​​​​​െൻറ പശ്​ചാത്തലത്തിൽ വയനാട്​ ആഗസ്റ്റ് 14 വരെയും ഇടുക്കിയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെ റെഡ്​ അലെർട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ ദുരന്ത നിവാരണ സേന മുന്നറിയിപ്പ്​ നൽകി. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി 50000 ത്തോളം പേരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.

Read More >>