ഇടുക്കിയിൽ ആദ്യം ഇറങ്ങുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്​. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന്​ ഹെലികോപ്​ടറി​​​​​​​െൻറ ലാൻഡിങ്​ സാധ്യമാകാത്തതിനാൽ സംഘത്തിന്​ ഇടുക്കിയിൽ ഇറങ്ങാനായില്ല. ഇതേ തുടർന്നാണ്​ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി വയനാട്ടിലേക്ക്​ തിരിച്ചത്​.

ദുരിതം നേരിട്ടറിയാന്‍ മുഖ്യമന്ത്രിയും സംഘവും വയനാട്ടില്‍

Published On: 11 Aug 2018 5:30 AM GMT
ദുരിതം നേരിട്ടറിയാന്‍ മുഖ്യമന്ത്രിയും സംഘവും വയനാട്ടില്‍

തിരുവനന്തപുരം: പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നേതൃത്വം നൽകുന്ന സംഘം വയനാട്ടിലെത്തി. വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ ഹെലികോപ്​റ്ററിറങ്ങിയ മുഖ്യമന്ത്രിയും സംഘവും ജില്ലയിലെ മ​ഴക്കെടുതികൾ വിലയിരുത്താൻ കൽപ്പറ്റയിലെ മുണ്ടേരിയിലേക്ക്​ പോകും. ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പ്​ സന്ദർശിച്ച ശേഷം കലക്​ടറേറ്റിൽ അവലോകന യോഗം നടത്തുമെന്നും റിപ്പോർട്ടുണ്ട്​.

ഇടുക്കിയിൽ ആദ്യം ഇറങ്ങുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്​. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന്​ ഹെലികോപ്​ടറി​​​​​​​െൻറ ലാൻഡിങ്​ സാധ്യമാകാത്തതിനാൽ സംഘത്തിന്​ ഇടുക്കിയിൽ ഇറങ്ങാനായില്ല. ഇതേ തുടർന്നാണ്​ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി വയനാട്ടിലേക്ക്​ തിരിച്ചത്​.

ശംഖുമുഖം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ നിന്ന് രാവിലെ 7.45 ന് പുറപ്പെട്ട സംഘം ഒമ്പതു മണിയോടെയാണ് ഇടുക്കി പ്രദേശത്ത് എത്തിയത്. ഇവിടെ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കാത്ത പ്രതികൂല കാലാവസ്ഥയായതിനാല്‍ വയനാട്ടിലേക്ക് തിരിക്കുകയായിരുന്നു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും സംഘത്തിലുണ്ട്.

Top Stories
Share it
Top