ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published On: 31 July 2018 2:45 PM GMT
ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷയുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പെരുമ്പാവൂ‍ർ: ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷയുടെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് വൈകീട്ട് നാലരയോടെയാണ് മുഖ്യമന്ത്രി കിഴക്കമ്പലം പഞ്ചായത്തിലെ എടത്തിക്കാടുള്ള നിമിഷയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും നിമിഷയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂര്‍ ഇടത്തിക്കോട് ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊന്നത്. വാഴക്കുളം എം.ജെ.എസ് കോളജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു കൊല്ലപ്പെട്ട നിമിഷ. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി ബിദു പട്‌നായിക്കിനെ പൊലീസ് പിടികൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കുട്ടിയുടെ പിതാവിനും അയല്‍വാസികള്‍ക്കും പരിക്കേറ്റിരുന്നു.

Top Stories
Share it
Top