സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കിണറില്‍ വീണ് മരിച്ചു

കാസര്‍ക്കോട്: സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന...

സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കിണറില്‍ വീണ് മരിച്ചു

കാസര്‍ക്കോട്: സിപിഎം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28) കിണറ്റില്‍ വീണ് മരിച്ചു.

മാങ്ങാട്ടെ വീടിന് സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത് കയറുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നു. 30 അടിയോളം താഴ്ചയുള്ളതാണ് കിണര്‍. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് കാസര്‍ക്കോട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പ്രജിത്തിനെ പുറത്തെടുത്തത്. മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകന്നതിനിടെയാണ് മരിച്ചത്.

Read More >>