നെടുമ്പാശേരി വിമാത്താവളത്തിന് യു.എൻ പരിസ്ഥിതി മേധാവിയുടെ അഭിനന്ദനം

Published On: 2018-05-26T21:30:00+05:30
നെടുമ്പാശേരി വിമാത്താവളത്തിന് യു.എൻ പരിസ്ഥിതി മേധാവിയുടെ അഭിനന്ദനം

എറണാകുളം: ലോകത്തിലെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളമായ നെടുമ്പാശേരിക്ക് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി മേധാവി എറിക് സോൽഹെമിൻെറ അഭിനന്ദനം. വിമാനത്താവളത്തിലെ സൗരോർജ പ്ലാന്റുകളും അദ്ദേഹം സന്ദർശിച്ചു.

46 ഏക്കറോളമുള്ള സോളാർ പാടത്തെ പ്രവർത്തനങ്ങൾ കണ്ടതിന് ശേഷമാണ് യുഎൻ പരിസ്ഥിതി മേധാവി ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിന് വിമാനത്താവളത്തെ ശുപാര്‍ശ ചെയ്യുമെന്ന് പറഞ്ഞത്. പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്നതിൽ സിയാൽ മറ്റുള്ളവർക്ക് മാതൃകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബീജിങ് വിമാനത്താവളമാണ് നേരത്തെ ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരം നേടിയിട്ടുള്ളത് .ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ബീജിങ്. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി സംഘടനയും ബീജിങ് വിമാനത്താവളവും തമ്മിൽ സുസ്ഥിര വികസനത്തിന് കരാർ ഒപ്പുവച്ചിരുന്നു. ഈ രീതി നെടുമ്പാശേരിയിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും സിയാലിന്റെ ജൈവ പച്ചക്കറി പദ്ധതിക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രചാരണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top Stories
Share it
Top