കോളേജ് യൂണിയന്‍ ഓഫീസ് അടിച്ചു തകര്‍ത്തു: ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്ഐ

Published On: 7 July 2018 8:45 AM GMT
കോളേജ് യൂണിയന്‍ ഓഫീസ് അടിച്ചു തകര്‍ത്തു: ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്ഐ

കോഴിക്കോട്: മീഞ്ചന്ത ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ യൂണിയന്‍ ഓഫീസ് ഇന്നലെ രാത്രി അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഓഫീസിലെ സാധനങ്ങള്‍ നശിപ്പിച്ച് വാതിലില്‍ 'വാര്‍ണിംഗ്' എന്ന് നീല പെയിന്റ് ഉപയോഗിച്ച് എഴുതി വച്ചിട്ടുണ്ട്. കാമ്പസിലെ പല ചുമരെഴുത്തുകളും നീല പെയിന്റ് ഉപയോഗിച്ച് മായിച്ച രീതിയിലാണ്.

സംഭവത്തില്‍ പിന്നില്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി. അതുല്‍ ആരോപിച്ചു. അഭിമന്യു കൊലപാതത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ രണ്ടു ദിവസമായി കാമ്പസില്‍ വര്‍ഗീയതയ്ക്കെതിരേ ക്യാമ്പയിന്‍ നടന്നു വരികയാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കാമ്പസ് ഫ്രണ്ടിന് യൂണിറ്റ് ഇല്ലെങ്കിലും രണ്ടു മാസം മുമ്പ് കോളേജിന് മുന്നില്‍ അജ്ഞാതര്‍ കൊടി ഉയര്‍ത്തിയിരുന്നുവെന്നും അതുല്‍ പറഞ്ഞു.

ക്യാമ്പസില്‍ കരുതികൂട്ടി പ്രശ്നങ്ങള്‍ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് യൂണിന്‍ ഓഫീസിന് നേരെയുണ്ടായ ആക്രമണമെന്ന് ആര്‍ട്സ് കോളേജ് സുവോളജി വിഭാഗം അദ്ധ്യാപകന്‍ മുഹമ്മദ് റിയാസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ക്യാമ്പസിലെത്തി പരിശോധന നടത്തി.

Top Stories
Share it
Top