സുരേഷ് കുറുപ്പിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് എംഎൽഎ സുരേഷ് കുറുപ്പ് നൽകിയ...

സുരേഷ് കുറുപ്പിന്റെ പരാതി തള്ളി, ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് എംഎൽഎ സുരേഷ് കുറുപ്പ് നൽകിയ പരാതി വരണാധികാരി തള്ളി. ലോക്‌സഭാംഗത്വം രാജിവയ്ക്കാതെ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത് ഇരട്ടപ്പദവി ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. വരണാധികാരിയായ നിയമസഭാ സെക്രട്ടറി ബി കെ ബാബു പ്രകാശാണ് പരാതി തള്ളിയത്.

നാമനിര്‍ദേശപത്രികയുടെ രണ്ടാം ഭാഗത്തില്‍ ഇരട്ടപ്പദവി വഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നാണ് ജോസ് കെ മാണി ഉത്തരം നല്‍കിയിരിക്കുന്നത്. ഇരട്ടപ്പദവി വഹിക്കുന്നുണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ പത്രിക തള്ളണമെന്നാണ് സുരേഷ് കുറുപ്പ് പരാതിയില്‍ ആവശ്യപ്പെട്ടത്.

മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും നാമനിര്‍ദേശ പത്രികകള്‍ വരണാധികാരി സ്വീകരിച്ചു. കേരളത്തില്‍ വന്ന മൂന്ന് ഒഴിവുകളിലേക്ക് സിപിഐഎമ്മിന്റെ എളമരം കരിം, സിപിഐയുടെ ബിനോയ് വിശ്വം, കേരളാ കോണ്‍ഗ്രസ് (എം) ലെ ജോസ് കെ മാണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

Read More >>