വിമര്‍ശിച്ചത് സര്‍ക്കാരിനെയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍

Published On: 2018-04-25T15:00:00+05:30
വിമര്‍ശിച്ചത് സര്‍ക്കാരിനെയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ ചെയർമാൻ അദ്ദേഹത്തിന്റെ പണിയെടുക്കണമെന്നും രാഷ്ട്രീയം പറയരുതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസിന്റെ മറുപടി. സര്‍ക്കാരിനെയല്ല, മറിച്ച് ഉദ്യോഗസ്ഥരെയാണ് വിമര്‍ശിച്ചതെന്നും താന്‍ പരിധി വിട്ടിട്ടില്ലെന്നുമാണ് പി മോഹന്‍ദാസ് മറുപടി പറഞ്ഞത്.

ശ്രീജിത്തിന്റെ മരണത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമുള്ള മോഹന്‍ദാസിന്റെ പ്രസ്താവനയെത്തുടര്‍ന്നായിരുന്നു പിണറായിയുടെ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി മോഹന്‍ദാസിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ദാസ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെപ്പോലെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇന്നു പറഞ്ഞത്.

Top Stories
Share it
Top