- Sun Feb 24 2019 08:29:16 GMT+0530 (IST)
- E Paper
Download App

- Sun Feb 24 2019 08:29:16 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
കുമ്പസാരം: വനിതാ കമ്മീഷന്റേത് സഭയെ അവഹേളിക്കുന്ന നിലപാട്- സൂസൈപാക്യം
കോട്ടയം: കുമ്പസാര വിഷയത്തിൽ ക്രിസ്തീയ സഭയെ അവഹേളിക്കുന്ന നിലപാടാണ് ദേശീയ വനിതാ കമ്മീഷന്റേതെന്ന് കെ.സി.ബി.സി പ്രസിഡൻറ് ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. കുമ്പസാരം വിശ്വാസത്തിൻെറ അവിഭാജ്യഘടകമാണെന്നും ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംഭവത്തിൽ വേണ്ടത്ര അന്വഷണമില്ലാതെയാണ് കമ്മീഷൻ ശിപാർശ നടത്തിയത്. കമീഷൻ അധികാര പരിധി ലംഘിക്കുകയാണുണ്ടായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
പ്രസ്താവന ക്രിസ്തീയ വിശ്വാസത്തെ സംശയത്തിൻെറ നിഴലിലാക്കിയെന്നും തെളിയിക്കപ്പെടാത്ത കേസിൻെറ പേരിലാണ് സഭ ക്രൂശിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മത വിഭാഗങ്ങൾക്ക് അവരവരുടെ വിശ്വാസം അനുഷ്ഠിക്കാൻ സ്വതന്ത്ര്യമുണ്ട്. ആരും ആരെയും നിർബന്ധിക്കാറില്ലെന്നും കമ്മീഷന്റേത് ഭരണഘടനാ സ്വാതന്ത്ര്യത്തിൻെറ ലംഘനമാണെന്നും സൂസെപാക്യം കൂട്ടിച്ചേർത്തു.
കുമ്പസാരം തെറ്റുകൾക്കുള്ള മനഃശാസ്ത്ര പരിഹാരമാണത്. ജീവന് ബലി കഴിച്ചും കുമ്പസാര രഹസ്യം സൂക്ഷിക്കാൻ പുരോഹിതൻമാർ വിധിക്കപ്പെട്ടവരാണ്. മനുഷ്യന് പറ്റാവുന്ന തെറ്റുകൾ ഉണ്ടാവും. അത് തിരുത്തപ്പെടും. കേന്ദ്രസർക്കാർ വനിതാ കമ്മീഷനെ നിയന്ത്രിക്കണം. കമ്മീഷൻെറ നിലപാടിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകുമെന്നും സൂസൈപാക്യം അറിയിച്ചു.
