കുമ്പസാരം നിരോധിക്കില്ല: നിര്‍ബന്ധിത കുമ്പസാരത്തിനെതിരായ ഹര്‍ജി തള്ളി 

Published On: 2 Aug 2018 12:15 PM GMT
കുമ്പസാരം നിരോധിക്കില്ല: നിര്‍ബന്ധിത കുമ്പസാരത്തിനെതിരായ ഹര്‍ജി തള്ളി 

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കുമ്പസരിക്കണോ വേണ്ടയോ എന്നുള്ളത് വ്യക്തി സ്വാതന്ത്ര്യം അല്ലെയെന്ന് കോടതി ചോദിച്ചു. മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നുണ്ടെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവും ഉണ്ട്. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു.

ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തു പോകാനും ഒരാള്‍ക്ക് അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തു പറയണം. എന്ത് പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണ്. കുമ്പസരിക്കണമെന്ന് നിയമപരമായി നിര്‍ബന്ധമില്ല. വിശ്വാസിയായിരിക്കുമ്പോള്‍ പ്രത്യേക അവകാശങ്ങളുണ്ടെന്നും അതുപോലെ നിയമാവലികള്‍ ഉണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടേയും പറയുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു.

കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി സി.എസ് ചാക്കോ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് ഹൈകോടതി ഇന്ന് പരിഗണിച്ചത്. വിശ്വാസികള്‍ക്ക് ആത്മീയ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും കുമ്പസരിച്ചിരിക്കണമെന്ന്​ വ്യവസ്​ഥയില്ലെന്നും ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നും ഹരജിയില്‍ ആരോപിച്ചു. ഇത്​ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു.

Top Stories
Share it
Top