ഐ.എസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടല്‍: നടപടികള്‍ ആരംഭിച്ചു

Published On: 2018-07-05T18:15:00+05:30
ഐ.എസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടല്‍: നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചു. ഭീകരപ്രവര്‍ത്തനത്തിന് വേണ്ടി ഇന്ത്യ വിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള കൊച്ചി എന്‍.ഐ.എ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

കോടതി ഉത്തരവ് പ്രകാരം സംസ്ഥാനത്ത് നിന്ന ഭീകര സംഘടനയില്‍ ചേര്‍ന്നവരിലെ പ്രധാനിയായ കാസര്‍കോട് പടന്ന സ്വദേശി അബ്ദുള്‍ റാഷീദിന്റെ സ്വത്ത് വിവരം റവന്യൂ വകുപ്പ് ശേഖരിച്ചിട്ടുണ്ട്. സ്വത്ത് കണ്ട്കെട്ടുന്നതിന്റെ ഭാഗമായി ഇയാളുടെ കാസര്‍കോട് തൃക്കരിപ്പൂരുള്ള വീട്ടില്‍ റവന്യൂ വകുപ്പ് നോട്ടീസ് പതിച്ചു. സംസ്ഥാനത്ത് നിന്നും ഇതു വരെ 21 പേര്‍ ഐഎസില്‍ ചേരുന്നതിനായി രാജ്യം വിട്ടതായി സ്ഥീകരിച്ചിട്ടുണ്ട്.

തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസരുടെ നേതത്വത്തിലാണ് സ്വത്ത് കണ്ട്കെട്ടുന്നതിനുള്ള നടപടികള്‍ . അടുത്ത മാസം 13 ന് കൊച്ചി എന്‍.ഐ.എ കോടതിയില്‍ റാഷിദ് നേരിട്ട് ഹാജാരാക്കുന്നതിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നും 21 പേര്‍ സംസ്ഥാനത്ത് നിന്നും ഐഎസില്‍ ചേരുന്നതിന് അഫ്ഗാനിസ്ഥാനില്‍ പോയതായിട്ടാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്

Top Stories
Share it
Top