പൊലീസിനെ നന്നാക്കാനുള്ള പരിശീലന ക്ലാസിലും സംഘർഷം; മുൻ ഡിജിപിക്കെതിരെ അസോസിയേഷൻ നേതാക്കൾ

Published On: 24 Jun 2018 10:15 AM GMT
പൊലീസിനെ നന്നാക്കാനുള്ള പരിശീലന ക്ലാസിലും സംഘർഷം; മുൻ ഡിജിപിക്കെതിരെ അസോസിയേഷൻ നേതാക്കൾ

തിരുവനന്തപുരം: പൊതുജനങ്ങളോടുള്ള പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ പരിശീലന ക്ലാസിൽ സംഘർഷം. തിരുവനന്തപുരം തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലായിരുന്നു പരിശീലന ക്ലാസ്. മുൻ ഡിജിപി കെ.ജെ ജോസഫും അസോസിയേഷൻ നേതാക്കളും തമ്മിൽ തർക്കമുണ്ടായി. പരിശീലന ക്ലാസിലെ പരാമർശത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തിലായിരുന്നു പരിശീലന ക്ലാസ്.

സ്റ്റേഷനിലെ ദൈനംദിന കാര്യങ്ങളിലും കേസുകളിലും അസോസിയേഷന്‍ ഇടപെടുന്നുവെന്ന കെ.ജെ ജോസഫിന്റെ പരാമര്‍ശമാണ് നേതാക്കളെ ചൊടിപ്പിച്ചത്. കേസുകളിൽ അനാവശ്യ ഇടപെടലുകള്‍ നടത്താറില്ലെന്നും അങ്ങനെയുള്ള അനുഭവമുണ്ടെങ്കില്‍ ആര്‍ക്കും തുറന്നുപറയാമെന്നും നേതാക്കള്‍ തിരിച്ചടിച്ചു. കെ.ജെ ജോസഫിന്റെ പരാമർശനത്തിനെതിരെ പൊലീസ് സംഘടനകളുടെ വാട്സ് ആപ്പ് ​ഗ്രൂപ്പിലും വിമർശനം ഉയർന്നു.

കെ.ജെ ജോസഫിന്റെ കാലത്താണ് പൊലീസുകാർക്ക് കൂടുതൽ മാനസിക പീഡനം അനുഭവിച്ചത്, നിരവധി പൊലീസുകാർ ആത്മഹത്യ ചെയ്തതു. ഇത്തരത്തിൽ ആരോപണവിധേയനായ ആളാണ് പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താനുള്ള ക്ലാസെടുക്കാൻ വന്നതെന്നും വാടസ് ആപ്പ് ​ഗ്രൂപ്പിൽ വിമർശനം ഉയർന്നു. സംസ്ഥാന പെലീസിനെതിരെ വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.

Top Stories
Share it
Top