കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു

Published On: 2018-07-08T08:45:00+05:30
കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മേഘാലയ ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ് (92) അന്തരിച്ചു. പാലായിലെ സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംസാകാരം നാളെ നടക്കും.

കേന്ദ്രത്തില്‍ പാര്‍ലമെന്ററികാര്യം, ജലവിഭവം, ആഭ്യന്തരം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിരുന്നു. 1982ലും 1988 ലും രാജ്യസഭാംഗമായ ഇദ്ദേഹം 1986ല്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായിരുന്നു. 1995 ലും 2000ത്തിലും മേഘാലയ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1985ലും 1993ലും ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1993ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സിലും പങ്കെടുത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top Stories
Share it
Top