ഇപ്പോഴുള്ളത് ഒതുക്കല്‍വൈറസ്; ആന്റണി മൗനം വെടിയണം- പന്തളം സുധാകരൻ

Published On: 10 Jun 2018 5:30 AM GMT
ഇപ്പോഴുള്ളത് ഒതുക്കല്‍വൈറസ്; ആന്റണി മൗനം വെടിയണം- പന്തളം സുധാകരൻ

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത ഭിന്നതയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഒരാളെ ഉന്നംവെച്ച് കടത്തിവിട്ട 'ഒതുക്കല്‍വൈറസ്', ബൂമറാങ് ആയതിന്റെ കെടുതികളാണ് കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രതികരണം നടന്നുകൊണ്ടിരുന്ന അവസ്ഥയില്‍നിന്നും വിഭിന്നമായി കോണ്‍ഗ്രസിന്റെ മാനം കാക്കാന്‍ ഗ്രൂപ്പ് മറന്നു പ്രതികരിക്കാന്‍ കാണിച്ച മാറ്റം നേതൃത്വം ഉള്‍ക്കൊള്ളുമെന്നു കരുതാമെന്നും ഇല്ലെങ്കില്‍ വൈറസ് വരുത്തുന്ന നാശം പ്രവചനാതീതമാകുമെന്നും അദ്ദേഹം പറയുന്നു.

ഹൈക്കമാന്‍ഡ്‌ ഇടപെടാത്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ എ. കെ. ആന്റണി മൗനം വെടിഞ്ഞു ഇടപെടണമെന്നും അപകടകരമായ സാമൂഹ്യ ധ്രുവീകരണം ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പന്തളം സുധാകരന്‍ തൻെറ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

<>

Top Stories
Share it
Top