രാജ്യസഭാ സീറ്റ് വിവാദം: നേതൃത്വത്തിനെതിരെ പിടി.തോമസ് എംഎൽഎ

എറണാകുളം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയ നേതൃത്വത്തിൻെറ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. യു ഡി എഫ് വിട്ടുപോയ കെ.എം മാണിയെ...

രാജ്യസഭാ സീറ്റ് വിവാദം: നേതൃത്വത്തിനെതിരെ പിടി.തോമസ് എംഎൽഎ

എറണാകുളം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നൽകിയ നേതൃത്വത്തിൻെറ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പിടി തോമസ്. യു ഡി എഫ് വിട്ടുപോയ കെ.എം മാണിയെ തിരിച്ചുകൊണ്ടുവരേണ്ടത് അനിവാര്യമായിരുന്നു എങ്കിൽ ആ കാര്യം രഹസ്യ സ്വഭാവത്തോടെ നീക്കേണ്ടതില്ലായിരുന്നെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

മുന്നണിയിൽ ഇല്ലാത്ത കെ എം മാണിക്ക് രാജ്യസഭാ സ്ഥാനം നൽകി മുന്നണിയിലേക്ക് കൊണ്ടുവരുന്ന നടപടി കോൺഗ്രസ്സിന്റെയും യുഡിഎഫിന്റെയും യശസ് ഉയർത്താനല്ല തളർത്താനാണ് ഉപകരിച്ചത്. കെ എം മാണിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിന്റെ നേതൃ തലത്തിലുള്ള ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. ഇതിനായി കെപിസിസി കൂടുകയോ ആശയവിനിമയം നടത്തുകയോ ചെയ്തില്ല എന്നുള്ളത് വളരെ ഖേദകരമായ ഒരു നടപടിയാണ്. യുഡിഎഫിനെ സംബന്ധിച്ചും അത്തരം ഒരു ചർച്ച അനിവാര്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണി കോൺഗ്രസ്സ് ഉൾപ്പെടുന്ന യുഡിഎഫ് വിട്ടത് വ്യക്തമായ ഏതെങ്കിലും ഒരു കോൺഗ്രസ്സ് നടപടിയെ തുടർന്നല്ല. കോൺഗ്രസ്സിന്റെ കൈവശം ഉണ്ടായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനെ അട്ടിമറിച്ച് ഏകപക്ഷീയമായി മാണി മുന്നണി വിടുകയാണ് ഉണ്ടായത്. മാണി മുന്നണി വിട്ട സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ഒരു സാഹചര്യം ഇന്ന് കേരളത്തിൽ നിലനിൽക്കുന്നില്ല. ഇങ്ങനെ ഉള്ള ഒരു സാഹചര്യത്തിൽ മാണിയുടെ മുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരളത്തിലെ യുഡിഎഫ് പ്രവർത്തകരെയും കോൺഗ്രസ്സ് പ്രവർത്തകരെയും കലാപങ്ങൾക്കിടവരുത്താതെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഈ മൂന്നു നേതാക്കൾക്കും തുല്യമായി ഉള്ളതാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
<>

Read More >>