തങ്ങൾ ആരുടേയും മൈക്ക് സെറ്റല്ല;കുര്യന് മറുപടിയുമായി ഷാഫി പറമ്പിലും അനിൽ അക്കരയും 

Published On: 2018-06-10T15:30:00+05:30
തങ്ങൾ ആരുടേയും മൈക്ക് സെറ്റല്ല;കുര്യന് മറുപടിയുമായി ഷാഫി പറമ്പിലും അനിൽ അക്കരയും 

തൃശൂര്‍: കോൺ​ഗ്രസിലെ യുവ എംഎൽ‍എമാർ തന്നെ അധിക്ഷേപിച്ചെന്ന രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യന്റെ ആരോപണത്തിന് മറുപടിയുമയി എംഎൽഎമാരായ ഷാഫി പറമ്പിലും അനിൽ അക്കരയും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം എം ഹസനും എടുത്ത തീരുമാനത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനുള്ള അസ്വസ്ഥതയാണ് കുര്യൻ പ്രകടിപ്പിക്കുന്നതെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.

അതേസമയം, തങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ലെന്ന് അനില്‍ അക്കര എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിൽ മാത്രമല്ല പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും അഭിപ്രായങ്ങൾ പറയേണ്ടിടത്ത്‌ പറയുമെന്നും അനില്‍ അക്കര വ്യക്തമാക്കി. നമ്മുടെ കാര്യം വരുമ്പോൾ അച്ചടക്കം, കാര്യം കഴിഞ്ഞാൽ പുരപ്പുറത്ത്‌ ശീലവും തനിക്കില്ല. ഞങ്ങളുടെ നിലപാട് കോൺഗ്രസ് പ്രസിഡന്‍റിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചു.

Top Stories
Share it
Top