പങ്കാളിത്ത പെൻഷൻ പുന: പരിശോധിക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്​ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്ക് നിയമസഭയിൽ പറഞ്ഞു​. പദ്ധതിയിൽ...

പങ്കാളിത്ത പെൻഷൻ പുന: പരിശോധിക്കുമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്​ഥാന സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുമെന്ന്​ ധനമന്ത്രി തോമസ്​ ഐസക്ക് നിയമസഭയിൽ പറഞ്ഞു​. പദ്ധതിയിൽ നിന്ന്​ പിൻമാറുമ്പോഴുള്ള പ്രത്യാഘാതങ്ങൾ പരിശോധിക്കാൻ ജഡ്​ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്​ചക്കകം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് ഇടതു മുന്നണിയുടെ പ്രകടന പത്രികയിലെ വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു.

2013 ഏപ്രിലിലാണ്​ പദ്ധതി ആരംഭിച്ചത്​. 2014 ഏപ്രിൽ മുതൽ ജോലിയിൽ ചേർന്നവരാണ് പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ വരുന്നത്. മുഴുവൻ പെൻഷൻ തുകയും സർക്കാർ വഹിക്കുന്നതിന് പകരം ജീവനക്കാരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. അടിസ്​ഥാന ശമ്പളവും ക്ഷാമബത്തയും ചേരുന്ന തുകയുടെ 10 ശതമാനം ജീവനക്കാരും അത്രതന്നെ തുക സർക്കാറും പെൻഷൻ അക്കൗണ്ടിലേക്ക്​ അടക്കണമെന്നതാണ്​ പങ്കാളിത്ത പെൻഷന്റെ രീതി.

Story by
Read More >>