ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും...

ഇടപ്പള്ളി പള്ളിയില്‍ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍

കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ തിരികെ വേണമെന്ന് മാതാപിതാക്കള്‍. കുഞ്ഞിനെ ഉപേക്ഷിച്ചതില്‍ പശ്ചാത്താപമുണ്ടെന്നും കുട്ടിയെ തിരികെ വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയെ സമീപിച്ചു. മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക ശേഷിയും മറ്റ് സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.

സാമ്പത്തിക ശേഷി ഇല്ലാത്തതിനാലും നാലാമത്തെ കുട്ടി ഉണ്ടായതിനെ തുടര്‍ന്നുള്ള പരിഹാസങ്ങള്‍ കാരണവുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു പിതാവ് ടിറ്റോ പോലീസില്‍ നല്‍കിയ മൊഴി. കുഞ്ഞിനെ അപകടാവസ്ഥയില്‍ ഉപേക്ഷിച്ച കേസില്‍ റിമാന്റിലായിരുന്ന മാതാപിതാക്കള്‍ ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. പത്ത് ദിവസം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

Read More >>