പശുക്കളെ മോഷ്ടിച്ച് കടത്തുന്നതിനിടെ മുൻ പഞ്ചായത്തംഗം ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Published On: 21 Jun 2018 11:30 AM GMT
പശുക്കളെ മോഷ്ടിച്ച് കടത്തുന്നതിനിടെ മുൻ പഞ്ചായത്തംഗം ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബന്തടുക്ക: പശുക്കളെ മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെ മുൻ പഞ്ചായത്തംഗം ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. കുറ്റിക്കോൽ പഞ്ചായത്ത് മുൻ അംഗം എച്ച് ആയിത്താൻ (64), ഒറ്റമാവുങ്കാലിലെ ജയരാജ് (39), ശങ്കരംപാടിയിലെ ഡ്രൈവർ ബിനു (40) എന്നിവരെയാണ് സുള്ള്യ പൊലിസ് അറസ്റ്റു ചെയ്തത്.

സുള്ള്യ കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാന്റ് ചെയ്തു. നാർക്കോട്ടു വച്ചാണ് മൂവർ സംഘത്തെ പൊലിസ് അറസ്റ്റു ചെയ്തത്. കർണാടകയിൽ നിന്നു പശുക്കളെ മോഷ്ടിച്ച് കേരളത്തിലേക്ക് കടത്തുകയാണ് ഇവരുടെ പതിവെന്നും നാലു പശുക്കളെ പിക്കപ്പ് വാനിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.

Top Stories
Share it
Top