നേതാക്കള്‍ ദ്വീപുകളെപോലെ പ്രവര്‍ത്തിക്കുന്നു; സ്വയം വിമര്‍ശനവുമായി സിപിഐ

കൊല്ലം: സ്വയംവിമര്‍ശനവുമായി സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. നേതാക്കള്‍ക്കെതിരെയും പാര്‍ട്ടിയുട നിലവിലെ സമര...

നേതാക്കള്‍ ദ്വീപുകളെപോലെ പ്രവര്‍ത്തിക്കുന്നു; സ്വയം വിമര്‍ശനവുമായി സിപിഐ

കൊല്ലം: സ്വയംവിമര്‍ശനവുമായി സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. നേതാക്കള്‍ക്കെതിരെയും പാര്‍ട്ടിയുട നിലവിലെ സമര രീതികള്‍ക്കെതിരെയും സംഘടനാ റിപോര്‍ട്ടില്‍ വിമര്‍ശനങ്ങളുണ്ട്. കേഡര്‍ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നേതാക്കള്‍ക്കെതിരെയും പാര്‍ട്ടിയുട നിലവിലെ സമര രീതികള്‍ക്കെതിരെയും സംഘടനാ റിപോര്‍ട്ടില്‍ വിമര്‍ശനങ്ങളുണ്ട്.

വ്യക്തി കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ വിഭാഗീയതയ്ക്ക് കാരണമാകുന്നു. ചില നേതാക്കള്‍ ദ്വീപുകളെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവരെ ചോദ്യം ചെയ്യാന്‍ അണികള്‍ ഭയപ്പെടുന്നു. പാര്‍ട്ടി സമൂഹിക ഉത്തരവാദിത്വം മറക്കുന്നതായും സ്ത്രീധനം വാങ്ങുന്ന പ്രവണതപോലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലുണ്ടെന്നും റിപോര്‍ട്ട് പറയുന്നു.

പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. പ്രവര്‍ത്തനം താഴെതട്ടുകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. കോലം കത്തിക്കല്‍ പോലുള്ള സമരരീതികള്‍ ഇനി വേണ്ടെന്നും റിപോര്‍ട്ട് പറയുന്നു. രാജ്യത്ത് ഉയര്‍ന്നുവന്ന നിരവധി പ്രശ്നങ്ങള്‍ക്കെതിരെ സമരങ്ങളുയര്‍ന്നുവന്നെങ്കിലും പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്കായില്ല.

എഐഎസ്എഫ് നേതാവ് കനയ്യ കുമാറിനെ പോലുള്ളവര്‍ ഉയര്‍ത്തിയ പ്രക്ഷോഭം ഏറ്റെടുത്തു വിജയിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ദളിത് സംഘടനകള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെടാനും കഴിയുന്നില്ല. പാര്‍ട്ടിയുടെ പിന്തുണക്കാരായ ദളിതുകള്‍ പാര്‍ട്ടിയില്‍ നിന്നകന്ന് ജാതിസംഘടനകളിലേക്കെത്തുന്നതായും പാര്‍ട്ടി നേതാക്കള്‍ വിമര്‍ശനമുന്നയിച്ചു. പാര്‍ട്ടി ഭരണത്തിലിരിക്കുന്ന കേരളത്തില്‍ ഭൂമി സംബന്ധമായ കേസുകളില്‍ തുടര്‍ച്ചയായി ഉണ്ടായ പരാജയം നാണക്കേടുണ്ടാക്കിയതായും വിമര്‍ശനമുയര്‍ന്നു.

Read More >>