സിപിഐ ദേശീയകൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ പുറത്ത്

Published On: 29 April 2018 4:45 AM GMT
സിപിഐ ദേശീയകൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ പുറത്ത്

കൊല്ലം: സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ പുറത്ത്. സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, കമലാ സദാനന്ദന്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.

തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്ന് സി ദിവാകരന്‍ പ്രതികരിച്ചു. സുധാകര്‍ റെഡ്ഡിയുടെ തണലില്‍ കൗണ്‍സിലിലേക്ക് വരേണ്ട ആവശ്യം തനിക്കില്ലെന്നും അതേസമയം, കേരള നേതൃത്വം തനിക്ക് വേണ്ടി സംസാരിച്ചോ എന്ന കാര്യം അറിയില്ലെന്നും ദിവാകരന്‍ പറഞ്ഞു.

സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്നും പുതുതായി അഞ്ചുപേരുണ്ട്. എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം, കെപി രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, മഹേക്ക് കക്കത്ത് എന്നിവരാണ് പുതിയ അംഗങ്ങള്‍. കൊല്ലത്ത് നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് ദേശീയ കൗണ്‍സില്‍ അഴിച്ചുപണി നടന്നത്. ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ചോടെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്സ് ഇന്ന് സമാപിക്കും.

Top Stories
Share it
Top