സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഭാര്യ

Published On: 2018-04-28T15:45:00+05:30
സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഭാര്യ

കൊല്ലം: സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തിന് രണ്ട ്‌ വര്‍ഷത്തിനു ശേഷം പുതിയ വെളിപ്പെടുത്തലുകളുമായി ഭാര്യ.കൊല്ലം ഇടമുളക്കലില്‍ രവീന്ദ്രന്‍ പിള്ളയുടെ മരണത്തിനു പിന്നില്‍ പാര്‍ട്ടിക്കാരായിരുന്നുവെന്നാണ് ഭാര്യ എസ്.ബിന്ദു വ്യക്തമാക്കിയിരുക്കുന്നത്. 2008 ജനുവരി മൂന്നിനാണ് അക്രമികള്‍ രവീന്ദ്രനെ വെട്ടിയത്.അക്രമത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയ രവീന്ദ്രന്‍ 2016 ജനുവരി മൂന്നിന് മരിച്ചു. അക്രമത്തില്‍ അഞ്ച് പേരെ പ്രതിചേര്‍ത്തിരുന്നെങ്കിലും അവരല്ല തന്നെ വെട്ടിയതെന്നായിരുന്നു രവിന്ദ്രന്‍ പറഞ്ഞത്.
മക്കളെ കൊല്ലപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും കാലം ഈ സത്യം വെളിപ്പെടുത്താതിരുന്നതെന്ന് ബിന്ദു പറഞ്ഞു. പ്രതികളെ ഉടന്‍ പിടിക്കുമെന്ന് അന്നത്തെ
സംസ്ഥാന്‍ സെക്രട്ടറി പിണാറിയി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും ഉറപ്പു നല്‍കിയിരുന്നെങ്കിലും അന്വേഷണം പാതി വഴിയില്‍ അവസാനിച്ചു.

Top Stories
Share it
Top