വയല്‍ക്കിളികള്‍ ശത്രുക്കളല്ലെന്ന് സിപിഐഎം; വിപുലമായ സമരസംഗമം വിളിക്കാനൊരുങ്ങി വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ പാര്‍ട്ടിയുടെ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍....

വയല്‍ക്കിളികള്‍ ശത്രുക്കളല്ലെന്ന് സിപിഐഎം; വിപുലമായ സമരസംഗമം വിളിക്കാനൊരുങ്ങി വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ പാര്‍ട്ടിയുടെ ശത്രുക്കളല്ലെന്ന് പ്രഖ്യാപിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളും അടങ്ങുന്ന തീവ്രവാദ ഗ്രൂപ്പുകളാണ് വയല്‍ക്കിളികള്‍ക്ക് ലോംഗ് മാര്‍ച്ച് എന്ന ആശയം പകര്‍ന്നു നല്‍കിയതെന്നും ജയരാജന്‍ പറഞ്ഞു.

വയല്‍ കിളികളെ സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഐഎം. ലോംഗ് മാര്‍ച്ചില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്‍മാറണം. അല്ലാത്ത പക്ഷം അവര്‍ തീവ്രവാദികളുടെ കയ്യിലെ കളിപ്പാവകളായി മാറുമെന്നും പി ജയരാജന്‍ പറഞ്ഞു.

അതേ സമയം ആഗസ്ത് 11ന് തൃശ്ശൂരില്‍ വിപുലമായ സമരസംഗമം നടത്താനുള്ള ഒരുക്കത്തിലാണ് വയല്‍ക്കിളികളും സമരസഹായസമിതിയും. ഈ സംഗമത്തില്‍ വെച്ച് ലോംഗ്മാര്‍ച്ചിന്റെ തീരുമാനിക്കുമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചത്.

Story by
Read More >>