മാഹിയില്‍ വെട്ടിക്കൊല; സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

Published On: 2018-05-08T00:30:00+05:30
മാഹിയില്‍ വെട്ടിക്കൊല; സിപിഎം-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

കണ്ണൂർ: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു നാളെ കണ്ണൂർ ജില്ലയിലും മാഹിയിലും ഹർത്താൽ. മാഹി പള്ളൂരിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം കണ്ണിപ്പോയിൽ ബാബുവാണ് വെട്ടേറ്റു മരിച്ചത് മാഹി മുൻ കൗൺസിലറായിരുന്നു. കഴുത്തിനാണ് വെട്ടേറ്റത് ആർ.എസ്.എസ് കാരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. സജീവ സി.പി.എം പ്രവര്‍ത്തകനായ ബാബു കണ്ണിപ്പൊയില്‍ മുന്‍ നഗരസഭാ കൗണ്‍സിലര്‍ കൂടിയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂരിലും മാഹിയിലും സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


ആര്‍.എസ്.എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കൊയ്യോടന്‍ കോറോത്തെ ക്ഷേത്രത്തിന് സമീപത്ത് വെച്ച് വീട്ടിലേക്ക് പോകുംവഴിയാണ് ബാബിവിന് വെട്ടേറ്റത്. കഴുത്തിന് മുന്നിലും പിന്നിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
ഇതിന് തുടര്‍ച്ചയെന്നോണം ആര്‍.എസ്.എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷിമോജിനും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷിമോജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

Top Stories
Share it
Top