പി ബി നേതാക്കള്‍ ലൂസ് ടോക്ക് നിര്‍ത്തണം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടന റിപ്പോര്‍ട്ട്

Published On: 2018-04-19 16:15:00.0
പി ബി നേതാക്കള്‍ ലൂസ് ടോക്ക് നിര്‍ത്തണം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടന റിപ്പോര്‍ട്ട്

ഹൈദരാബാദ്: പാര്‍ട്ടി കേന്ദ്ര നേതാക്കളും പോളിറ്റ് ബ്യുറോ അംഗങ്ങളും 'ലൂസ്‌ടോക്ക്' നിര്‍ത്തണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാറിപ്പോര്‍ട്ട്. പിബിയിലും കേന്ദ്ര ആസ്ഥാനത്തും നടക്കുന്ന ചര്‍ച്ചകള്‍ ചോരുന്നു. ചോര്‍ച്ചക്ക് പിന്നില്‍ ഉന്നത നേതാക്കളെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ചോരുന്നത് നിയന്ത്രിക്കുന്നതിനായി നേതാക്കള്‍ പുനരാലോചന നടത്തണം. ഗുരുതര അച്ചടക്കലംഘനം നടത്താതെ താഴെ തട്ടിലുളള പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി വ്യാഴാഴ്ച്ച അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശം.

Top Stories
Share it
Top