ഇപി ജയരാജന്റെ മന്ത്രിസ്ഥാനം; സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റും ഇന്ന്

തിരുവനന്തപുരം: ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.ഐ.എം. അടിയന്തരനേതൃയോഗങ്ങള്‍ ഇന്നു ചേരും. യോഗങ്ങള്‍...

ഇപി ജയരാജന്റെ മന്ത്രിസ്ഥാനം; സിപിഎം സംസ്ഥാന സമിതിയും സെക്രട്ടേറിയേറ്റും ഇന്ന്

തിരുവനന്തപുരം: ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനകാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.ഐ.എം. അടിയന്തരനേതൃയോഗങ്ങള്‍ ഇന്നു ചേരും. യോഗങ്ങള്‍ നേരത്തേ നിശ്‌ചയിച്ചതാണെങ്കിലും ഇന്നു രാവിലെ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ മുഖ്യ അജണ്ട ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനമാണ്.

ജയരാജനെ വീണ്ടും മന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റ്‌ തീരുമാനം ഉച്ചകഴിഞ്ഞ്‌ മൂന്നിനു ചേരുന്ന സംസ്‌ഥാന സമിതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യും. കാര്യമായ ചര്‍ച്ചകൂടാതെ ഇതു സംസ്‌ഥാനസമിതി അംഗീകരിക്കാനാണു സാധ്യത. പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ള ഇരുയോഗങ്ങളിലും പങ്കെടുക്കും. ജയരാജന്‍ നേരത്തേ കൈകാര്യം ചെയ്‌തിരുന്ന വ്യവസായവകുപ്പോ നിലവില്‍ മന്ത്രി ടി.പി. രാമകൃഷ്‌ണനു കീഴിലുള്ള എക്‌സൈസ്‌ വകുപ്പോ അദ്ദേഹത്തിനു നല്‍കിയേക്കും. ഇക്കാര്യത്തിലും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനമെടുക്കും.

സിപിഎമ്മിനകത്ത് ഇപി ജയരാജൻ തിരികെ വരണമെന്ന ആവശ്യം തന്നെയാണ് ഭൂരിഭാഗം പാർട്ടി നേതാക്കൾക്കുമുളളത്. തിരികെ വന്നാലും ജയരാജന് മുൻപ് കൈകാര്യം ചെയ്ത വ്യവസായ വകുപ്പ് തന്നെ നൽകും. അങ്ങിനെ വന്നാൽ മന്ത്രിസഭയിൽ അഴിച്ചുപണി നടക്കും. മന്ത്രി എസി മൊയ്‌തീനെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതല നൽകും. മന്ത്രി കെടി ജലീലിന്റെ വകുപ്പുകളിലും മാറ്റമുണ്ടാകും. ഇദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും നൽകും. ഈ വിഷയങ്ങളിലെല്ലാം സംസ്ഥാന സമിതിയിൽ ചർച്ച നടക്കും. സെക്രട്ടേറിയേറ്റ് തീരുമാനങ്ങൾ സംസ്ഥാന സമിതി അംഗീകരിക്കാനാണ് സാധ്യത.

Read More >>