സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍ 

Published On: 13 May 2018 10:30 AM GMT
സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍ 

മാഹി: മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പോലീസ് കസ്റ്റഡിയില്‍.
പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷിനെയാണ് പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജെറിന്റെ വിവാഹച്ചടങ്ങിനിടെയാണ് പോലീസ് ജെറിനെ പിടികൂടിയത്. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുകയും ചെയ്തു. രോഷാകുലരായ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.

പള്ളൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയില്‍ ബാബുവിനെയും ന്യൂ മാഹിയില്‍ പെരിങ്ങാടി ഈച്ചിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കെ.പി. ഷമേജിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മാഹി സീനിയര്‍ പോലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്ത പള്ളൂരിലും കണ്ണൂര്‍ ജില്ലാപോലീസ് സൂപ്രണ്ട് ജി ശിവവിക്രം തലശ്ശേരിയിലും ക്യാമ്പ്‌ചെയ്താണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.


Top Stories
Share it
Top