സി.ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു

Published On: 2018-04-23 04:45:00.0
സി.ആര്‍.രാമചന്ദ്രന്‍ അന്തരിച്ചു

കൊല്ലം: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സി.ആര്‍. രാമചന്ദ്രന്‍(70) അന്തരിച്ചു. കൊല്ലത്തു സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘകാലം കേരള പത്രപ്രര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ക്കല സ്വദേശിയായ രാമചന്ദ്രന്‍ സീനിയര്‍ ന്യൂസ് എഡിറ്ററായാണ് ജനയുഗത്തില്‍ നിന്നും വിരമിച്ചത്. വൈദ്യുതി ബോര്‍ഡില്‍ ജോലിക്കാരനായിരുന്ന രാമചന്ദ്രന്‍ പ്രഗത്ഭ പത്രാധിപര്‍ കാമ്പിശ്ശേരി കരുണാകരന്റെ ശിഷ്യനും കോളജ് വിദ്യാഭ്യാസ കാലത്ത് എഐഎസ്എഫ് പ്രവര്‍ത്തകനു
മായിരുന്നു. മികച്ച സംഘാടകനായ രാമചന്ദ്രന്‍ യുവകലാസാഹിതിയുടെ ആരംഭകാലത്ത് അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പത്രപ്രവര്‍ത്തകയൂണിയന്റെ വിവിധ തലങ്ങളില്‍ ഉത്തരവാദിത്തങ്ങള്‍ വഹിച്ച ശേഷമാണ് ജനറല്‍ സെക്രട്ടറിയായത്. ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേണലിസ്റ്റ്സ് കേന്ദ്ര എക്സിക്യട്ടീവ് അംഗവുമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാമചന്ദ്രന്റെ ചരമത്തില്‍ അനുശോചിച്ചു. ശവസംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് കൊല്ലം കോളയത്തോട് ശ്മശാനത്തില്‍ വൈകീട്ട് അഞ്ചുമണിക്ക് നടക്കും.
ഭാര്യ: പബ്ലിക് റിലേഷന്‍ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന തങ്കമ്മ. രണ്ടു മക്കളുണ്ട്.

Top Stories
Share it
Top