തിരുവന്തപുരത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് : 97000 രൂപ നഷ്ട്ടപ്പെട്ടു

Published On: 3 Aug 2018 4:15 AM GMT
തിരുവന്തപുരത്ത് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് : 97000 രൂപ നഷ്ട്ടപ്പെട്ടു

തിരുവനന്തപുരം: കെഡ്രിറ്റ് കാര്‍ഡിലൂടെ വീണ്ടും പണം തട്ടിപ്പ്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ടെക്സ്റ്റ് ഹൗസ് ഐടി കമ്പനിയിലെ സീനിയര്‍ അസിസ്റ്റന്റ് ശ്രീനാഥിന്റെ അക്കൗണ്ടില്‍ നിന്നാണ് 97000 രൂപ നഷ്ട്ടപ്പെട്ടത്. ഹൈദ്രാബാദ് സ്വദേശിയാണ് ഇയാള്‍. ബുധനാഴ്ചയാണ് തട്ടിപ്പ് നടന്നതെന്ന് കരുതുന്നു.

തിങ്കഴാഴ്ച കഴക്കൂട്ടത്തെ ഒരു മാര്‍ജന്‍ഫ്രീ മാര്‍ക്കറ്റിന്‍ നിന്നും ഇയാള്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയിരുന്നു. ചൊവ്വ, ബുധന്‍ എന്നീ രണ്ട് ദിവസങ്ങളിവായി രണ്ട് തവണകളായാണ് 97000 നഷ്ടപ്പെട്ടത്. അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചതായി വന്ന മൊബൈല്‍ സന്ദേശത്തിലൂടെയാണ് പണം നഷ്ടപ്പെട്ടതായി ശ്രീനാഥ് മനസ്സിലാക്കിയത്. പിന്‍ നമ്പര്‍ മനസ്സിലാക്കി തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. കഴക്കൂട്ടം പോലീസ് കേസെടുത്തു.

Top Stories
Share it
Top