എടപ്പാൾ തീയേറ്റർ പീഡനം; പൊലീസിന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

എടപ്പാൾ: തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെതിരെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയെന്ന്...

എടപ്പാൾ തീയേറ്റർ പീഡനം; പൊലീസിന് വീഴ്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

എടപ്പാൾ: തീയേറ്റര്‍ പീഡനക്കേസില്‍ പൊലീസിനെതിരെ ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ വീഴ്ചയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട്.

തീയേറ്റര്‍ ഉടമ സതീഷിനെ കേസില്‍ സാക്ഷിയാക്കി ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഉന്നത ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് തീയേറ്റര്‍ ഉടമ സ്ഥലത്തില്ലായിരുന്നു. തിരിച്ചെത്തിയ ശേഷം ജീവനക്കാര്‍ പറഞ്ഞാണ് പീഡന വിവരം അറിയുന്നത്. അന്ന് തന്നെ സതീഷ് സംഭവം ചൈല്‍ഡ് ലൈന്‍ മുഖേന പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Read More >>