കൊടും ക്രൂരത; പൈങ്ങോട്ടൂരിൽ പോത്തിന്റെ പിൻഭാഗം ജീവനോടെ അറത്തു കടത്തി  

കോതമംഗലം: പൈങ്ങോട്ടൂരിൽ പോത്തിന്റെ പിൻഭാഗം ജീവനോടെ അറത്തു കടത്തി. ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധർ അഴിച്ചുകൊണ്ടുപോയി കുറവ് (പിൻഭാഗം)അറുത്തു ...

കൊടും ക്രൂരത; പൈങ്ങോട്ടൂരിൽ പോത്തിന്റെ പിൻഭാഗം ജീവനോടെ അറത്തു കടത്തി  

കോതമംഗലം: പൈങ്ങോട്ടൂരിൽ പോത്തിന്റെ പിൻഭാഗം ജീവനോടെ അറത്തു കടത്തി. ഇന്നലെ രാത്രിയാണ് സാമൂഹ്യ വിരുദ്ധർ അഴിച്ചുകൊണ്ടുപോയി കുറവ് (പിൻഭാഗം)അറുത്തു ക്രൂരമായി കൊലപ്പെടുത്തിയത്. പൈങ്ങോട്ടൂർ കൊടിമറ്റത്തിൽ ചാക്കോയുടെ വീട്ടിൽ വളർത്തിയ പോത്തിനെയാണ് ഒരു സംഘം സാമൂഹിക വിരുദ്ധർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. ജീവനോടെ തുടയുടെ പിൻഭാഗം അറുത്ത മാറ്റിയ ശേഷമാണ് പോത്തിനെ കൊലപ്പെടുത്തിയത്.

ശബ്‍ദം ഉണ്ടാകാതിരിക്കാൻ പോത്തിന്റെ വായ് തുറക്കാൻ കഴിയാത്ത നിലയിൽ മുഖത്ത് കയറു കൊണ്ട് കെട്ടിയ ശേഷമാണ് കുറവ് അറുത്തുമാറ്റിട്ടുള്ളത്. ചാക്കോ 40000 രൂപയോളം മുടക്കി വാങ്ങിയ പോത്താണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. പൈങ്ങോട്ടൂർ - ഊന്നുകൽ പാതയ്ക്ക് സമീപമാണ് ചാക്കോയുടെ വീട്. ഇവിടെ നിന്നും 250 മീറ്ററോളം അകലെ പാതവക്കിൽ പാർക്ക് ചെയ്തിരുന്ന ജെ സി ബി യിൽ ബന്ധിച്ച നിലയിൽ ഇന്ന് രാവിലെ കുറവ് നഷ്ടപ്പെട്ട നിലയിൽ പോത്തിന്റെ ജഡം നാട്ടുകാർ കണ്ടെത്തിയത്.

പുലർച്ചെ രണ്ട് മണിയോടുത്ത് മുറ്റത്തിറങ്ങി നോക്കിയപ്പോൾ പോത്തിനെ കണ്ടില്ലെന്നും തുടർന്ന് നേരം വെളുക്കും വരെ അയൽവാസികളെയും സുഹൃത്തുക്കളെയും കുട്ടി അന്വേഷണം നടത്തിയെങ്കിലും പ്രയോനമുണ്ടായില്ലെന്നും ചാക്കോ പറഞ്ഞു .ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More >>