കസ്റ്റഡി കൊലപാതകം: മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു- ആര്‍ടിഎഫ് അംഗങ്ങള്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്ന് കേസില്‍ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍...

കസ്റ്റഡി കൊലപാതകം: മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു- ആര്‍ടിഎഫ് അംഗങ്ങള്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നുവെന്ന് കേസില്‍ പ്രതികളായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ ഹീക്കോടതിയില്‍ പറഞ്ഞു. ശ്രീജിത്ത് ആരാണെന്നു പോലും അറിയില്ലായിരുന്നുവെന്നും വാസുദേവന്റെ വീടാക്രമിച്ച കേസിനെക്കുറിച്ചും അറിയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ നിയമം ദുരുപയോഗം ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ശ്രീജിത്തിന് നേരത്തെ അടിപിടിയിലാണ് പരിക്ക് പറ്റിയതെന്ന് ആശുപത്രി രേഖയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു. വരാപ്പുഴയിലെ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മൂന്നു ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.

എന്നാല്‍ ആര്‍ടിഎഫുകാര്‍ സമാന്തരസേനയായി പ്രവര്‍ത്തിച്ചതായി ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാര്‍ ആരോപിച്ചു. ശ്രീജിത്തിന്റെ അടിവയറ്റിലെ പരിക്കാണ് മരണകാരണം.പ്രതികള്‍ മുട്ടുകൊണ്ട് ശ്രീജിത്തിന്റെ അടിവയറ്റില്‍ ഇടിച്ചുവെന്നും വിശദ പരിശോധനയിലാണ് അത് കണ്ടെത്താനായത് എന്നും സര്‍ക്കാര്‍ വിശദമാക്കി. ആശുപത്രിയില്‍ കൊണ്ടുവന്ന പോലീസുകാരാണ് അടിപിടിയില്‍ പരിക്കേറ്റു എന്നു ഡോക്ടര്‍മാരോട് പറഞ്ഞതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

വയറ്റത്ത് മുട്ടുകാലു കയറ്റി കൊല്ലുന്ന പോലീസ്, നിയമാനുസൃതം ആയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞാല്‍ ഒന്നും പറയാനില്ല എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട പോലീസ് മുട്ട് കയറ്റി കൊല്ലുകയല്ല വേണ്ടത് എന്നും സര്‍ക്കാര്‍ പറഞ്ഞു. കേസ് വിധി പറയാന്‍ മാറ്റി വച്ചു.

Read More >>